ഒ.എൻ.വി കുറുപ്പ് അനുസ്‌മരണം
Wednesday 15 February 2023 12:59 AM IST
വൈക്കം: യുവകലാസാഹിതി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി. കുറുപ്പിന്റെ ഏഴാം ചരമവാർഷിക അനുസ്മരണവും കാവ്യഗാനസദസും സംഘടിപ്പിച്ചു. നക്കംതുരുത്തിൽ സംഘടിപ്പിച്ച അനുസ്മരണം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി, കെ.ഡി. വിശ്വനാഥൻ, ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ഹരിദാസ്, മണ്ഡലം പ്രസിഡന്റ് വൈക്കം ദേവ്, ആർ. ബിജു, എം.ജി. രഞ്ജിത്ത്, ടി.എൻ. ശോഭൻ, സി.പി. അനൂപ്, എസ്. ബിജു, എന്നിവർ പ്രസംഗിച്ചു. ബിന്ദു ഹരിദാസ്, എ.ജി. സലിം, വി.പി. രാജ, സുനിത എന്നിവർ കാവ്യഗാന സദസിൽ ഗാനങ്ങളും കവിതകളും ആലപിച്ചു.