ചോയ്യങ്കോട് പാറപ്രദേശത്ത് തീപിടിത്തം

Tuesday 14 February 2023 10:41 PM IST

ചോയ്യങ്കോട്: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചോയ്യംകോട് കക്കോലിൽ പാറപ്രദേശത്ത് വൻ തീപിടിത്തം. ഏക്കർ കണക്കിന് പ്രദേശത്തെ പുല്ല് തീപിടിത്തത്തിൽ നശിച്ചു. മരമില്ലിൽ നിന്നും തീ പടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു.വിവരമറിയിച്ചതനുസരിച്ചെത്തിയ കാഞ്ഞങ്ങാട് ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ.സതീഷിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. സംഭവമറിഞ്ഞതിന് തൊട്ടുപിന്നാലെ എത്തിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീപിടിത്തമുണ്ടായ പ്രദേശത്ത് കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ,വൈസ് പ്രസിഡന്റ് ടി.പി.ശാന്ത,ഭരണസമിതിയംഗങ്ങളായ സി.എച്ച്.അബ്ദുൾ നാസർ , കെ.വി.അജിത്ത് കുമാർ ,കെ.കൈരളി എന്നിവർ സന്ദർശിച്ചു