ശിൽപ്പം അനാച്ഛാദനം
Tuesday 14 February 2023 10:42 PM IST
പയ്യന്നൂർ : വർഗീയതക്കും കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം .വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാർത്ഥം
ഗാന്ധി വധം പശ്ചാത്തലമാക്കി ഒരുക്കിയ 'കൊന്നതാണ് ' ശിൽപ്പം , ദേശീയപാത പെരുമ്പയിൽ സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.സ്വരാജ് അനാച്ഛാദനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് അദ്ധ്യക്ഷനായിരുന്നു.കെ. വിജീഷ് സ്വാഗതം പറഞ്ഞു. രാജ്യത്ത് വർഗീയ വിദ്വേഷം പടർത്തി അധികാരം നിലനിർത്താനുള്ള സംഘപരിവാർ ശക്തികൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി ആണ് ശിൽപ്പo നിർമ്മിച്ചത്. ചാക്കും പ്ലാസ്റ്റർ ഓഫ് പാരീസും തുണിയും ഉപയോഗിച്ചാണ് ശിൽപ്പം ഒരുക്കിയത്.