മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ

Wednesday 15 February 2023 12:41 AM IST

കോട്ടയം: കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, സാബു മാത്യു, എസ്. ജയകൃഷ്ണൻ, ജയമോൾ ജോസഫ്, ഡോ. പി.ആർ. സോന, ടി.സി. റോയി, കുഞ്ഞ് ഇല്ലംമ്പിള്ളി, രഞ്ചു കെ. മാത്യു, എസ്.ബിനോയ്, ടി.എ. തങ്കം, ജോസഫ് മാത്യു, യു. റഹിംഖാൻ, ബിനു ജോർജ്ജ്, എബിൻ, രേഖ ഹരിദാസ്, കാളിദാസ്, ഉദയകുമാർ എന്നിവർ പങ്കെടുത്തു.