വയൽ നികത്തലിന് എതിരെ ജനകീയ സമരം

Wednesday 15 February 2023 12:43 AM IST

കോട്ടയം: തിരുവാർപ്പ്, കുമരകം വില്ലേജുകളിലെ വയൽ നികത്തലിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാൻ കേരളാ കോൺഗ്രസ് (എം)​ സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം മാലേത്ത് പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എം. റെക്‌സോൺ അദ്ധ്യക്ഷത വഹിച്ചു. ജോജി കുറത്തിയാട്ട്, ബിറ്റു വൃന്ദാവൻ, കിങ്ങ്സ്റ്റൺ രാജ, എം.എം. തമ്പി, ഉണ്ണിക്കൃഷ്ണൻ കന്നിട്ടപ്പറമ്പിൽ, മുരളി എറമ്പം, റിനോഷ് പൊന്നപ്പൻ, ലിജോമോൻ കെ.ആർ, ജിബിൻ തൈപ്പറമ്പിൽ, രഞ്ജിത് കൃഷ്ണൻ, ജസ്റ്റിൻ പണിക്കശ്ശേരി, ബാബു മരങ്ങാട്ട്, രാജി ആർ. നായർ എന്നിവർ പ്രസംഗിച്ചു. വി.എം. റെക്‌സോൺ ജനറൽ കൺവീനറും എം.എം. തമ്പി സെകട്ടറിയുമായ 51 അംഗ സമരസമിതിയും രൂപീകരിച്ചു.