ഇറാന്റെ ന്യൂക്ളിയർ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഷീ ഇറാൻ പ്രസിഡന്റ് ചൈനയിൽ
ടെഹ്റാൻ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ചൈനയിലെെത്തി. ഇറാന്റെ നയങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ചൈനീസ് പ്രസിഡന്റ് ഷീ ഇറാന്റെ ന്യൂക്ളിയർ പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു. 20 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇറാൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. സാമ്പത്തിക-വ്യാപാര രംഗത്ത് നിരവധി കരാറുകൾ വയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിനിധികളുടെ വൻസംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ഇറാൻ പ്രസിഡന്റിനെ ചുവന്ന പരവതാനിയിട്ട് ഷീ സ്വീകരിച്ചു. നിരവധി രംഗങ്ങളിൽ പരസ്പരം സഹകരിക്കുന്ന തങ്ങൾ ഇനിയും സഹകരണം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഷീ അറിയിച്ചു. 2015 ൽ ഉണ്ടാക്കിയ ന്യൂക്ളിയർ കരാറിനെ തുടർന്ന് ഇറാന് യുറേനിയേ സമ്പൂഷ്ടീരിക്കാനാവില്ല. അതിനാൽ ന്യൂക്ളിയർ ആയുധങ്ങളുണ്ടാക്കാൻ കഴിയില്ല. സമാധാനപരമായ ആവശ്യങ്ങൾക്കാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്നാണ് ഇറാന്റെ വാദം. ഇറാനെതിരെ അമേരിക്കയുടെ ന്യൂക്ളിയർ ഉപരോധം നിലവിലുണ്ട്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൽ എടുത്തിട്ടുള്ള നിലപാടിൽ ചൈനയും ഇറാനും പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് സമ്മർദ്ദം നേരിടുന്നവരാണ്.