ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം
Wednesday 15 February 2023 12:50 AM IST
കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കേരള ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കോയിവിള രവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ. പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി.ഡി. രവീന്ദ്രൻ, സെക്രട്ടറി പി. സുരേന്ദ്രൻ, വി.ടി. റെജി, കെ.വി. സരസമ്മ, പി.പി. ബാബു, വി. റെജിമോൻ, പി.എസ്. സദാനന്ദൻ, കെ.വി. സദാശിവൻ, ഒ.ആർ. രാജേഷ്, എൻ.എൻ. പുഷ്പാംഗതൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി സി.വി. മണി സ്വാഗതവും ജില്ലാ പ്രസിഡന്റ് ഇ.എൻ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കോട്ടയത്ത് നടക്കുന്ന ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘവും രൂപീകരിച്ചു.