ജില്ലാ നിക്ഷേപ സംഗമം ഇന്ന്
Wednesday 15 February 2023 12:53 AM IST
കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ നിക്ഷേപസംഗമം ഹോട്ടൽ ഐഡയിൽ ഇന്ന് രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മികച്ച ധനകാര്യ സ്ഥാപനങ്ങൾക്കും താലൂക്ക് വ്യവസായ ഓഫീസുകൾക്കുമുള്ള പുരസ്‌കാരം എം.എൽ.എ വിതരണം ചെയ്യും. നഗരസഭാംഗം എൻ. ജയചന്ദ്രൻ അധ്യക്ഷനായിരിക്കും. കോട്ടയം എസ്.ബി.ഐ. എ.ജി.എം. സരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് കെ. ദിലീപ്കുമാർ, കോട്ടയം ലീഡ് ബാങ്ക് മാനേജർ എം. അലക്‌സ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം. പ്രവീൺ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രോജക്ടുകളുടെ അവതരണവും ചർച്ചയും നടക്കും. മികച്ച വിജയം കൈവരിച്ച സംരംഭകൾ അനുഭവം പങ്കുവയ്ക്കും.