അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണം

Wednesday 15 February 2023 12:55 AM IST

പാലാ: നിയമാനുസൃതമായ എല്ലാ നിയമനങ്ങളും എത്രയും വേഗം അംഗീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ് ഫ്രണ്ട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർമാരെ ക്ലാസ്ചാർജിൽ നിന്ന് ഒഴിവാക്കുക, സർക്കാർ ഫണ്ടുകൾ എയ്ഡഡ് സ്കൂളുകൾക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. പതിമൂന്നു വിദ്യാഭ്യാസ സബ് ജില്ലകളിൽ നിന്നും നാല് വിദ്യാഭ്യാസ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡ​ന്റ് ടോബിൻ കെ. അലക്സ്, ജനറൽ സെക്രട്ടറി ഷൈൻ ജോസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി ജോബി വർഗീസ് കുളത്തറ, ജനറൽ സെക്രട്ടറിയായി ജിജി കെ. ജോസ് , ട്രഷററായി ബിനോയി ടോം എന്നിവരെ തിരഞ്ഞെടുത്തു.