പാലോട് മേള നാളെ സമാപിക്കും
പാലോട്:അറുപതാമത് പാലോട് മേളയ്ക്ക് നാളെ സമാപനം. ഇന്ന് നടക്കുന്ന സാംസ്കാരിക സന്ധ്യ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു അദ്ധ്യക്ഷത വഹിക്കും.മുരുകൻ കാട്ടാക്കട ,ജോർജ്ജ് ഓണക്കൂർ,അജിത് കൊളാടി,എൻ.രതീന്ദ്രൻ,കാഞ്ഞിരംപാറ മോഹനനൻ എന്നിവർ പങ്കെടുക്കും.മേളാ ഭാരവാഹികളായ യാസീൻ സ്വാഗതവും,കൃഷണനുണ്ണി നന്ദിയും പറയും.രാത്രി 8ന് ഗസൽ സന്ധ്യ.സമാപന ദിവസമായ നാളെ വൈകിട്ട് 6ന് സമാപന സമ്മേളനം നടക്കും.മേള ചെയർമാൻ ഡി.രഘുനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയ് എം.എൽ.എ മുഖ്യാതിഥിയാകും.കോലിയക്കോട് കൃഷ്ണൻ നായർ എക്സ് എം.എൽ.എ ഉപഹാര സമർപ്പണം നടത്തും.വി.കെ.മധു സമ്മാനദാനം നിർവഹിക്കും.സോഫി തോമസ്, പി.എസ്.ബാജിലാൽ,കരമന ജയൻ, പി.എസ്.ഷൗക്കത്ത്, വി.പാപ്പച്ചൻ,ഡി.കുട്ടപ്പൻ നായർ,ജി.എസ്.ഷാബി,ടി.എൽ.ബൈജു എന്നിവർ സംസാരിക്കും. മേള ജനറൽ സെക്രട്ടറി പി.എസ്.മധു സ്വാഗതവും ട്രഷറർ വി.എസ്.പ്രമോദ് നന്ദിയും പറയും. രാത്രി 10 ന് ഗാനമേള