കലാകാരന്മാരുടെ അരങ്ങേറ്റം

Wednesday 15 February 2023 1:14 AM IST
ചെന്നിത്തല ചെല്ലപ്പൻപിള്ള കലാസാംസ്കാരിക സമിതിയുടെ കലാ പഠനകേന്ദ്രത്തിലെ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം

മാന്നാർ: ചെന്നിത്തല ചെല്ലപ്പൻപിള്ള കലാസാംസ്കാരിക സമിതിയുടെ കലാ പഠനകേന്ദ്രത്തിൽ രണ്ടുവർഷമായി ചെണ്ടവാദ്യം പരിശീലനം നടത്തിയവരുടെ അരങ്ങേറ്റം നടത്തി. അതുൽ മുരളി, അദ്വൈത് അരുൺ, അദ്രീനാഥ്, സാരംഗ് സന്തോഷ്, അച്ചു, അനിത് പ്രസാദ്, എസ്.ശ്രീഹരി, അദ്വൈത് പി.പിള്ള എന്നീ കുട്ടികൾ അഭ്യസിച്ച പഞ്ചാരിമേളമാണ് അരങ്ങേറിയത്. ഗുരുക്ഷേത്ര കലാപീഠം പ്രസാദ് ചെന്നിത്തലയുടെ ശിക്ഷണത്തിൽ പഠിച്ച ഇരുപതിൽപ്പരം കലാകാരന്മാരുടെ അരങ്ങേറ്റമാണ് നടന്നത്. ചെന്നിത്തല കിഴക്കേവഴി ഇറമ്പമൺ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കലാസമിതി പ്രസിഡന്റ് മോഹൻ കണ്ണങ്കര അരങ്ങേറ്റം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.ടി.എ സുധാകരക്കുറുപ്പ്, സെക്രട്ടറി വിശ്വനാഥൻനായർ എന്നിവർ സംസാരിച്ചു.