വികസന സെമിനാർ
Wednesday 15 February 2023 1:17 AM IST
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് വികസന സെമിനാറും വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ലൈഫ് ഭവന പദ്ധതിയിൽ 30 കുടുംബങ്ങൾക്ക് 40,000 രൂപ വീതവും 234 ഗുണഭോക്താക്കൾക്ക് 12.63 ലക്ഷം രൂപ ചെലവിൽ കട്ടിലുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, സ്റ്റാന്റിംഗ്കമ്മിറ്റി അദ്ധ്യക്ഷരായ കെ. രാജീവൻ, അഡ്വ.വി.എസ്.ജിനുരാജ്, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ഉണ്ണി, ശ്രീജ സുഭാഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബി.പ്രിയ, പഞ്ചായത്ത് സെക്രട്ടറി അനീഷാ ബീഗം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി സ്വാഗതം പറഞ്ഞു.