എക്സാം ഓറിയന്റേഷൻ പ്രോഗ്രാം
Wednesday 15 February 2023 12:18 AM IST
അമ്പലപ്പുഴ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ ) പുന്നപ്ര ചാപ്ടറും, എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി എക്സാം ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. എം.ഇ.എസ്. അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ഹസൻ എം.പൈങ്ങാമഠം ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ നാഷണൽ ട്രെയിനർ ഒ.ജെ.എസ്.സ്കറിയ പ്രോഗ്രാം നയിച്ചു. സ്കൂൾ പി..ടി.എ പ്രസിഡന്റ് അൻവർ യൂനുസ് അദ്ധ്യക്ഷനായി . പ്രിൻസിപ്പൽ എ.എൽ.ഹസീന, ജെ.സി.ഐ സെക്രട്ടറി കെ.സനൽകുമാർ, എം.റൈഹാനത്ത് എന്നിവർ സംസാരിച്ചു.