ഇൻഷ്വറൻസ് തുക കൈമാറി

Wednesday 15 February 2023 2:22 AM IST
എച്ച്. സലാം എം .എൽ .എ യിൽ നിന്ന് സന്തോഷ് ഇൻഷുറൻസ് തുക ഏറ്റുവാങ്ങുന്നു.

അമ്പലപ്പുഴ : ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇൻഷ്വറൻസ് തുക കൈമാറി. കേബിൾ ടിവി ജീവനക്കാരനായ പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് വലിയ കുളങ്ങര വീട്ടിൽ സന്തോഷി (38) നാണ് 8 ലക്ഷം രൂപ സഹായധനം നൽകിയത്. 2020 ഒക്ടോബർ 20 ന് വൈദ്യുതി പോസ്റ്റിൽ കേബിൾ വലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിലത്തുവീണാണ് പരിക്കേറ്റത്. എച്ച്. സലാം എം .എൽ .എ യിൽ നിന്ന് സന്തോഷ് തുക ഏറ്റുവാങ്ങി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ, ജില്ലാ സെക്രട്ടറി എസ് .ഷിബു, പഞ്ചായത്തംഗം ഗീതാ ബാബു, ജോജി ജോസഫ്, മോഹനൻ പിള്ള, മുഹമ്മദ് ഫിറോസ്, സജി, അബൂബക്കർ എന്നിവർ പങ്കെടുത്തു.