ശിവരാത്രിക്ക് ട്രെയിനിന് പുതുക്കാട് സ്റ്റോപ്പ്

Wednesday 15 February 2023 1:12 AM IST

പുതുക്കാട്: ആലുവയിലേക്കുള്ള ശിവരാത്രി സ്‌പെഷ്യൽ ട്രെയിനിന് പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ശിവരാത്രി ദിവസം ശനിയാഴ്ച രാത്രി 11.28ന് ഷൊർണൂർ - ആലുവ സ്‌പെഷൽ ട്രെയിൻ പുതുക്കാട് എത്തും. തിരിച്ച് ഞായറാഴ്ച രാവിലെ 5.15ന് ആലുവയിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ എക്‌സ്പ്രസ് രാവിലെ 5.55ന് പുതുക്കാട് എത്തും. ഈ ട്രെയിൻ കൂടാതെ ശനിയാഴ്ച വൈകീട്ട് ആറിനുള്ള നിലമ്പൂർ കോട്ടയം എക്‌സ്പ്രസും ആലുവ ശിവരാത്രി തീർത്ഥാടകർക്ക് ഉപയോഗിക്കാം. ആലുവയിൽ നിന്ന് രാവിലെ 6.46ന് ഗുരുവായൂർ, 7.12ന് നിലമ്പൂർ എക്‌സ്പ്രസ് എന്നീ ട്രയിനുകളും പുതുക്കാട്ടേക്ക് മടങ്ങി വരാനായി ഉപയോഗിക്കാം. പുതുക്കാട് - ആലുവ ടിക്കറ്റ് നിരക്ക് 30 രൂപ.

Advertisement
Advertisement