സ്‌നേഹം പങ്കിട്ട് സ്‌നേഹസംഗമം; നൈപുണ്യ കോളേജിന്റെ ജീവകാരുണ്യ പ്രവർത്തനം

Thursday 16 February 2023 12:02 AM IST
കൊരട്ടി നൈപുണ്യ കോളേജിന്റെ ജീവകാരുണ്യ പ്രവർത്തനമായ സ്നേഹസംഗമം

കൊരട്ടി: പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്നേഹസംഗമത്തിൽ എറണാകുളം, തൃശൂർ മേഖലകളിലെ 25 സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ പങ്കെടുത്തു. പല കാരണങ്ങൾ കൊണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ സാധിക്കാത്തവർക്ക് കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ, നൈപുണ്യ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിലായിരുന്നു പരിപാടി.

സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും സമൂഹത്തിൽ സഹായം ആവശ്യമുള്ളവരെ സഹായിക്കേണ്ടത് സ്വന്തം കർത്തവ്യമാണെന്ന തോന്നൽ ഉണ്ടാക്കുന്നതിനും നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം സിനിമാതാരം ഭഗത് മാനുവൽ നിർവ്വഹിച്ചു. കോളേജ് എക്സിക്യൂട്ടിവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. കെ.ജെ. പോളച്ചൻ അദ്ധ്യക്ഷനായി. നൈപുണ്യ കോളേജിലെ വിദ്യാർത്ഥികളുടെയും മറ്റുസ്ഥാപനങ്ങളിലെ കുട്ടികളുടേയും കലാപരിപാടികൾക്കു ശേഷം സ്നേഹോപഹാരങ്ങൾ നൽകി.

Advertisement
Advertisement