കാന്റീൻ പ്രവർത്തനം ആരംഭിച്ചു

Thursday 16 February 2023 3:43 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.കോളേജിൽ വിദ്യാർത്ഥികൾക്കായി കാന്റീൻ പ്രവർത്തനം പുനഃരാംഭിച്ചു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി അടച്ചുപൂട്ടിയിരുന്ന കാന്റീൻ കേരളകൗമുദി വാർത്തയുടെയും, വിദ്യാർത്ഥി സമരത്തെയും തുടർന്നാണ് ഇപ്പോൾ തുറന്ന് പ്രവർത്തനമാരംഭിച്ചത്. കേരളകൗമുദി 2022 ഡിസംബർ 14ന് നൽകിയ വാർത്തയെ തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പ്രിൻസിപ്പളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പി.ടി.എയുടെ നേതൃത്വത്തിൽ കാന്റീൻ ആരംഭിക്കാമെന്ന് തീരുമാനിച്ചു.എന്നാൽ തീരുമാനം നടപ്പിലാക്കാൻ വൈകിയതിനെ തുടർന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോളേജ് ഓഫീസ് ഉപരോധിക്കുകയും തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം കാന്റീൻ നടത്തിപ്പ് കുടുംബശ്രീ യൂണിറ്റിനെ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന് കോളേജ് കാന്റീൻ ജനകീയ ഹോട്ടലാക്കി മാറ്റുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയ് വിമൽ അധികാരികളുടെ അഭ്യർത്ഥിച്ചു.