സിവിൽ സർവീസ് പരീക്ഷാപരിശീലനം.

Thursday 16 February 2023 1:19 AM IST

കോട്ടയം . എം ജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യു പി എസ് സി സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. റഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ എിങ്ങനെ മൂന്നുതരം പരിശീലനമാണ് നടത്തുന്നത്. മൂന്നു പ്രോഗ്രാമുകളിലുമായി 70 പേർക്കാണ് പ്രവേശനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 15നും 30നും ഇടയിൽ. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവ് അനുവദിക്കും. അപേക്ഷകൾ മേയ് 10 വരെ സ്വീകരിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫോറം സർവകലാശാലയുടെ വെബ്സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ(ഐ/സി), സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, മഹാത്മാഗാന്ധി സർവകലാശാലാ, പ്രിയദർശനി ഹിൽസ് കോട്ടയം 68 65 60 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.

Advertisement
Advertisement