എം.ഡി.എം.എയുമായി 2 യുവാക്കൾ അറസ്റ്റിൽ

Thursday 16 February 2023 2:54 AM IST

തൃപ്രയാർ: വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 11 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം പൊഴാൻകാവ് ചക്കന്തറ വീട്ടിൽ നീരജ് (23), മാടക്കത്തറ കലിയത്ത് വീട്ടിൽ സച്ചിൻ എബ്രഹാം (29) എന്നിവരെയാണ് തൃപ്രയാർ റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. നീരജിനെ എടമുട്ടം പാലപ്പെട്ടിയിൽ നിന്ന് 1.042 ഗ്രാം എം.ഡി.എം.എയുമായാണ് ആദ്യം പിടികൂടിയത്. പിന്നീട് കൂട്ടാളിയായ സച്ചിൻ എബ്രഹാമിനെ 10.068 ഗ്രാം എം.ഡി.എം.എയുമായാണ് പിടിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പട്ടാളക്കുന്നത്ത് തേറമ്പത്ത് വീട്ടിൽ വിഷ്ണു രക്ഷപ്പെട്ടു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ഹരിദാസ്, ടി.ആർ. സുനിൽകുമാർ, സി.ഇ.ഒമാരായ മുജീബ് റഹ്മാൻ, വിനോജ്, ജെയ്‌സൺ, ഡ്രൈവർ രാജേഷ് എന്നിവരുടെ സംഘമാണ് മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement