ബീച്ച് അമ്പ്രല്ല വിതരണം

Thursday 16 February 2023 12:54 AM IST
പി.പി.ചിത്തരഞ്ജൻ എം.എൽ.എ

ആലപ്പുഴ : വഴിയോരക്കച്ചവടക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് ലോട്ടറി വില്പനയ്ക്ക് സൗകര്യമൊരുക്കുന്നതിനായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ബീച്ച് അമ്പ്രല്ലകൾ വിതരണം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡംഗം ബേബി അശോകൻ അദ്ധ്യക്ഷനായി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ബി.കെ.വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. ബി.എസ്.അഫ്സൽ, പി.യു.അബ്ദുൾ കലാം, എൽ.സ്മിത തുടങ്ങിയവർ സംസാരിച്ചു

Advertisement
Advertisement