വയ്യാങ്കര ടൂറിസം പദ്ധതി വിലയിരുത്തി

Thursday 16 February 2023 12:58 AM IST
A

ചാരുംമൂട് : ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ നടന്നു വരുന്ന മാവേലിക്കര നിയോജക മണ്ഡലത്തിലെ താമരക്കുളം വയ്യാങ്കരച്ചിറ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ സന്ദർശിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. നൂറേക്കറിലധികം വരുന്ന പ്രകൃതി രമണീയമായ ജലാശയത്തെ ടൂറിസവുമായി ബന്ധപ്പെടുത്തി ഏറെ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, പഞ്ചായത്തംഗം ശോഭ സജി, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ടൂറിസം വികസനം സംബന്ധിച്ച സാധ്യതകൾ കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചു.

Advertisement
Advertisement