തലയാഴം പഞ്ചായത്തിൽ വികസന സെമിനാർ.

Friday 17 February 2023 12:28 AM IST

വൈക്കം . തലയാഴം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി എൽ സെബാസ്​റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്​റ്റാൻഡിംഗ് കമ്മ​ിറ്റി ചെയർമാൻ രമേഷ് പി ദാസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ബിജു, സുജാത മധു, പഞ്ചായത്ത് മെമ്പർമാരായ ഷീജ ഹരിദാസ്, ​ടി മധു, റോസി ബാബു, എം എസ് ധന്യ, ഷീജ ബൈജു, എസ് ദേവരാജൻ, കൊച്ചുറാണി ബേബി, കെ എസ് പ്രീജു, ഭൈമി വിജയൻ, കെ വി ഉദയപ്പൻ, കെ ബിനിമോൻ, ജെൽസി സോണി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement