സയൻസ് ഓൺ വീൽസ് ഇന്ന് മുതൽ.

Friday 17 February 2023 12:46 AM IST

മണിമല . ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ശാസ്ത്രബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകൾതോറും തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്ര സെമിനാറും പ്രദർശനവും സയൻസ് ഓൺ വീൽസ് 20 വരെ നടക്കും. ഇന്ന് മണിമല സെന്റ് ജോർജ് സ്കൂളിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. ഫോയർ ഫോർസിന്റെ ആധുനിക സാങ്കേതിക വിദ്യകളും പൊലീസിന്റെ ആധുനിക ബോംബ് ഡിറ്റക്ടർ മെഷീനുകൾ ഉൾപ്പടെ പരിചയപ്പെടാനും അവസരമുണ്ട്. സ്‌കൂളിലെ ബാല ശാസ്ത്രജ്ഞരുടെ നൂതന കണ്ടുപിടുത്തങ്ങളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. 18, 19 തീയതികളിൽ പൊതുജനങ്ങൾക്കും 20 വിദ്യാർത്ഥികൾക്കുമാണ് പ്രവേശനം.