കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം.
Friday 17 February 2023 12:39 AM IST
കോട്ടയം . ഒരുകോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ വിഴിക്കത്തോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി വീണജോർജ് നിർവഹിക്കും. ചീഫ് വിപ്പ് എൻ ജയരാജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യമിഷനും അനുവദിച്ച 22 ലക്ഷം രൂപയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്ന് 63 ലക്ഷവും എം എൽ എ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപയും ചെലവഴിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.