എം ജി പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പ് രജത ജൂബിലി ആഘോഷം ഇന്ന്.

Friday 17 February 2023 12:03 AM IST

കോട്ടയം : എം ജി സർവകലാശാല പിരസ്ഥിതിശാസ്ത്ര പഠന വകുപ്പ് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

വകുപ്പിൽ പുതുതായി ആരംഭിക്കുന്ന ഡ്രോൺ സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വൈസ് ചാൻസലർ സാബു തോമസ് അദ്ധ്യക്ഷത വഹിക്കും. പരിസ്ഥിതി ഓഡിറ്റ് മികവിനുള്ള സർട്ടിഫിക്കറ്റ് ജോബ് മൈക്കിൾ എം എൽ എ കൈമാറും. സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാനത്തെ ഒരു സർവകലാശാലാ പഠന വകുപ്പിൽ ഇതാദ്യമായാണ് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ജലം, വായു, മണ്ണ്, ശബ്ദം എന്നിവയുടെ മലിനീകരണ വിശകലന സംവിധാനവും വിഷശാസ്ത്രം, മാലിന്യ സംസ്‌കരണം, ജൈവവൈവിദ്ധ്യം, തണ്ണീർത്തടങ്ങൾ, പർവതങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ലബോറട്ടറിയുമുണ്ട്.