ബറോസിന് മാർക് കിലിയൻ സംഗീതം

Friday 17 February 2023 6:00 AM IST

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ഹോളിവുഡിലെ പ്രശസ്ത സംഗീതജ്ഞൻ മാർക് കിലിയൻ സംഗീതം ഒരുക്കുന്നു. ബറോസിന്റെ പശ്ചാത്തല സംഗീതമാണ് മാർക് കിലിയൻ ഒരുക്കുന്നത്. ബറോസിൽ പ്രവർത്തിക്കുന്ന പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ്‌കുമാറിനും മാർക് കിലിയനും ഒപ്പമുള്ള ചിത്രം മോഹൻലാൽ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. ദ ട്രെയിറ്റർ എന്ന പ്രശസ്ത ഹോളിവുഡ് ചിത്രം ഉൾപ്പെടെ മാർക് കിലിയൻ നിരവധി സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ബിഫോർ ദ റയിനും സംഗീതം ഒരുക്കിയിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ത്രിമാന ചിത്രമായ ബറോസ് നിർമ്മിക്കുന്നത്. ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യാനുള്ള ആലോചനയിലാണ്.