മീര ജാസ്മിൻ വീണ്ടും തെലുങ്കിൽ
Friday 17 February 2023 6:00 AM IST
ഇടവേളയ്ക്കുശേഷം മീര ജാസ്മിൻ തെലുങ്കിൽ. തമിഴ്- തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന വിമാനം എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ എത്തുന്നത്. പത്തുവർഷങ്ങൾക്കുശേഷം മീര അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ്.സീ സ്റ്റുഡിയോസും കിരൺ കൊരപട്ടിയും ചേർന്നാണ് നിർമ്മാണം. സമുദ്രകനി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.അമ്മായി ബാഗുണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മീര ജാസ്മിൻ തെലുങ്കിൽ എത്തുന്നത്. 2013 ൽ റിലീസ് ചെയ്ത മോയി ആണ് മീരയുടേതായി അവസാനം റിലീസ് ചെയ്ത തെലുങ്ക് ചിത്രം.അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ്. ജയറാമിന്റെ നായികയായാണ് മീര അഭിനയിച്ചത്.