സാന്ത്വന പരിപാലന കേന്ദ്രം നിർമ്മിക്കാൻ സൗജന്യമായി ഭൂമി നൽകി
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വന പരിപാലനകേന്ദ്രം നിർമ്മിക്കാൻ 5സെന്റ് ഭൂമി സൗജന്യമായി നൽകി അബ്ദുൽ വാഹീദ് മാതൃക കാട്ടി.പഞ്ചായത്തിലെ ചിലമ്പിൽ സ്വദേശിയായ അബ്ദുൽ വാഹീദ് ചിലമ്പിൽ ഫാം ടൂറിസം നടത്തുകയാണ്.പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
സാന്ത്വന പരിപാലന കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുമ്പോൾ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം വിട്ടുനൽകാനും തയ്യറാണെന്ന് അബ്ദുൽ വാഹീദ് പറഞ്ഞു.പാലിയേറ്റിവ് പരിചരണത്തിന്റെ ഭാഗമായി അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പാലിയേറ്റിവ് കുടുംബ സംഗമത്തിലാണ് വസ്തു കൈമാറൽ ചടങ്ങ് നടന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിലാൽ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ എന്നിവർ കൈമാറൽരേഖ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗംഗ അനിൽ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സുര,ഷാജഹാൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.വി.അനിലൻ,സജിത്ത് മുട്ടപ്പലം,റജി,കെ.ഓമന,മെഡിക്കൽ ഓഫീസർ ഡോ.പദ്മപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.