നാളെ മുതൽ പള്ളിപ്പുറം ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Friday 17 February 2023 3:19 AM IST

പോത്തൻകോട്: ദേശീയപാത 66ന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദേശീയപാത പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് മുതൽ മംഗലപുരം വരെയുള്ള ഭാഗത്ത്‌ ഇന്നുമുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി തിരുവനന്തപുരം എ.ഡി.എം അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് ഹൈവേ വഴി പോകുന്ന വാഹനങ്ങൾ ഹൈവേയിലൂടെ തന്നെ പള്ളിപ്പുറം സിഗ്നൽ ജംഗ്ഷൻ മുതൽ മംഗലപുരം വരെ വൺവേയായി പോകേണ്ടതും കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മംഗലപുരം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ടെക്‌നോസിറ്റിയുടെ മുൻഭാഗത്തുള്ള റോഡ് വഴി പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞ് ദേശീയപാത 66ൽ കയറി യാത്ര തുടരേണ്ടതുമാണ്. ഗതാഗത നിയന്ത്രണം സംബന്ധിച്ച് എല്ലാ ക്ലസ്റ്റർ ഓഫീസർമാരും ജീവനക്കാർക്ക് കൃത്യമായ നിർദേശം നൽണമെന്നും ഉത്തരവിൽ പറയുന്നു.

Advertisement
Advertisement