വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ധർണ must
Friday 17 February 2023 7:20 AM IST
തിരുവനന്തപുരം: വഴിയോരക്കച്ചവട നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ(സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തി.സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിമാരായ ജയൻബാബു, കെ.എസ്.സുനിൽ കുമാർ, ആർ.രാമു, ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.വി.ഇക്ബാൽ, പ്രസിഡന്റ് ഡോ.കെ.എസ്.പ്രദീപ് കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ എസ്.അനിൽ കുമാർ എന്നിവർ സംസാരിച്ചു. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഇന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.പി.ചിത്തരജ്ഞൻ ഉദ്ഘാടനം ചെയ്യും.