പൊലീസിന് ഹൊസ്ദുർഗ് ബാങ്കിന്റെ അനുമോദനം

Thursday 16 February 2023 10:28 PM IST

കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഐസിഐസിഐ ബാങ്കിലടച്ച കാൽകോടി രൂപ ഹാക്ക് ചെയ്ത പ്രതികളെ പിടികൂടിയ പൊലീസിനെ ബാങ്ക് ഭരണ സമിതി അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് പ്രവീൺ കുമാർ തോയമ്മൽ ഉപഹാരം ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേനക്ക് സമ്മാനിച്ചു.

സംഘത്തിലുണ്ടായിരുന്ന എസ്.ഐ. പ്രേംസദനും ടീമംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ.കെ.അഹമ്മദ്, ബാങ്ക് സെക്രട്ടറി കെ. പി.നസീമ, ബാങ്ക് ഡയറക്ടർമാരായ കെ.പി.മോഹനൻ , വി.വി.സുധാകരൻ ,സി.എച്ച്. ഖാലിദ് , ഷൈലജ ചന്ദ്രശേഖരൻ, ബാങ്ക് ജീവനക്കാരായ വിക്രമൻ, കൃഷ്ണലാൽ എന്നിവർ പങ്കെടുത്തു.