സി.പി.എം. ജനകീയ പ്രതിരോധ ജാഥ : പയ്യന്നൂരിൽ വിളംബര ജാഥ നാളെ

Thursday 16 February 2023 10:31 PM IST

പയ്യന്നൂർ : വർഗീയതക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് പയ്യന്നൂരിൽ 16000 പേരെ പങ്കെടുപ്പിക്കുവാൻ, ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പി.ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ് തീരുമാനങ്ങൾ വിശദീകരിച്ചു.18ന് വൈകിട്ട് 5 ന് പുതിയ ബസ്‌സ്‌റ്റാൻഡിൽ നിന്ന് പഴയ ബസ്‌ സ‌റ്റാൻഡിലേക്ക് വിളംബര ജാഥ നടക്കും. 20ന് കാസർകോട് നിന്നും പുറപ്പെടുന്ന ജാഥയെ ജില്ലാതിർത്തിയായ കാലിക്കടവിൽ നിന്നും നൂറ് ബൈക്കുകളുടെയും

25 കാറുകളുടെയും അകമ്പടിയോടെ സ്വീകരിക്കും. കരിഞ്ചാമുണ്ഡി അറ പരിസരത്തു നിന്നും ബാൻഡ് മേളത്തിന്റെയും മറ്റും അകമ്പടിയോടെ തുറന്ന വാഹനത്തിൽ സ്വീകരണ സമ്മേളന വേദിയായ പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിലേക്ക് ആനയിക്കുവാനും തീരുമാനിച്ചു.