വിവ കേരളം കാമ്പയിൻ ഉദ്ഘാടനം

Thursday 16 February 2023 10:37 PM IST

കണ്ണൂർ: വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച വിവ (വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്) കേരളം കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം 18ന് തലശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. വൈകീട്ട് 4 ന് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ 'ഉയരും ഞാൻ നാടാകെ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കാമ്പയിൻ ലക്ഷ്യം.വാർത്താസമ്മേളനത്തിൽ ഡി.എം.ഒ ഡോ.നാരായണ നായിക്, ഡി.പി.എം പി.കെ.അനിൽകുമാർ, ഡോ.ബി.സന്തോഷ്, തലശേരി നഗരസഭാ ചെയർപേഴ്‌സൺ ജമുന റാണി എന്നിവർ സംബന്ധിച്ചു.