കാൻസർ പ്രതിരോധ പരിപാടി

Thursday 16 February 2023 10:39 PM IST

കണ്ണൂർ: ക്യാൻസർ പ്രതിരോധ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനം ഈ വർഷത്തെ പദ്ധതിയിൽ പ്രാധാന്യത്തോടെ നടപ്പിലാക്കുവാൻ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിർവഹണ ഉദ്യോഗസ്ഥ ഡോ.രാജേശ്വരി രാജിന്റെ നേതൃത്വത്തിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.രാജേഷ്, ഡെപ്യൂട്ടി മേയർ കെ.ഷബീന, അഡ്വ. ഇന്ദിര, എം.സി.സി.എസ് പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ, എച്ച്.ഐമാർ, ജെ.എച്ച്.ഐമാർ കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കോർപ്പറേഷന്റെ എല്ലാ സോണുകളിലും 18നകം കൗൺസിലർമാരുടെ നേതൃത്വത്തിൽ പി.എച്ച്.സി, സി.എച്ച്.സി മെഡിക്കൽ ഓഫീസർമാർ, മറ്റു ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, കുടുംബശ്രീ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരുടെ വിപുലമായ സംഘാടകസമിതി യോഗം നടത്തുവാൻ തീരുമാനിച്ചു.

Advertisement
Advertisement