കെ.പി.എൽ.ഒ.എഫ് സംസ്ഥാന സമ്മേളനം

Thursday 16 February 2023 10:41 PM IST

കണ്ണൂർ:കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ(കെ.പി.എൽ.ഒ.എഫ്) സംസ്ഥാന സമ്മേളനം 18, 19 തീയതികളിൽ കണ്ണൂർ എക്‌സോറ കൺവൻഷൻ സെന്ററിൽ നടക്കും. നാളെ രാവിലെ പത്തിന് മന്ത്റി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. എം.പി പി. സന്തോഷ് കുമാർ മുഖ്യാതിഥിയാകും.എം.എൽ.എമാരായ സണ്ണി ജോസഫ്, എം.വിജിൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം സിനിമാ നടൻ ഡോ.അമർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 8.30ന് പഠന ക്ലാസ് ടി.ഐ .മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 11ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയാകും. മുൻമന്ത്റി പി.കെ .ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ വി.ഗോപിനാഥൻ, അബ്ദുൽ അസീസ്, പി.അനിൽകുമാർ, ടി.ജെ.ജോസഫ്, കെ.സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.