സംസ്ഥാന ജൂനിയർ റസ്‌ലിംഗ് ചാംമ്പ്യൻഷിപ്പ്
Thursday 16 February 2023 10:44 PM IST
കണ്ണൂർ:കേരള സംസ്ഥാന ജൂനിയർ റസ്‌ലിംഗ് ചാംമ്പ്യൻഷിപ്പ് 18നും 19 നും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 9.30ന് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ വി.എൻ.പ്രസൂദ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, പ്രസിഡന്റ് നിസാമുദ്ദീൻ, എന്നിവർ പങ്കെടുക്കും. 500 ഓളം ഗുസ്തിക്കാർ പങ്കെടുക്കും. ഈ മത്സരത്തിൽ നിന്ന് ദേശീയ മത്സരത്തിനുള്ള കേരളാടീമിനെ തിരഞ്ഞെടുക്കും. വാർത്താ സമ്മേളനത്തിൽ എം.നിസാമുദ്ദിൻ, വി.എം.മുഹമ്മദ് ഫൈസൽ , എം.ജിനചന്ദ്രൻ, ഇ.വി.മുഹമ്മദ് ഷമീർ, പി. ഹരി എന്നിവർ സംബന്ധിച്ചു.