ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് രണ്ട് യുവാക്കൾ പിടിയിൽ

Friday 17 February 2023 1:08 AM IST

ചേലക്കര: ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. മുന്നൂറ് ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് ഒല്ലൂർക്കര മതിലകത്ത് വീട്ടിൽ സുധീറിന്റെ മകർ അനസിനെയും (19) അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് എളനാട് മുത്തലാംകോട് വീട്ടിൽ മീനയുടെ മകൻ ആദിത്യനെയുമാണ് (20) പഴയന്നൂർ എക്‌സൈസ് സംഘം എളനാട് കുന്നുംപുറത്ത് നിന്ന് പിടികൂടിയത്. എക്‌സൈസ് ഇൻസ്പക്ടർ ഒ.സജിത, പ്രിവന്റീവ് ഓഫീസർ കെ.എൻ.സുരേഷ്, സിവിൽ ഓഫീസർമാരായ ജിതേഷ് കുമാർ എം.എസ്, അജീഷ് കുമാർ, ഷമീർ എന്നിവർ ചേർന്നാണ് പിടികൂടിയത്.