ഓഫർ റൂഫ് സ്​റ്റേഡിയം ശിലാസ്ഥാപനം

Friday 17 February 2023 12:55 AM IST
ഓഫർ റൂഫ് സ്​റ്റേഡിയം

ചേർത്തല : വയലാർ പി.ആർ.സിയിൽ ഓവർ റൂഫ് സ്​റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. മുൻ കേന്ദ്രമന്ത്റി വയലാർ രവി എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ചിരുന്ന 45 ലക്ഷത്തിന് അനുമതിയായി.സിന്ത​റ്റിക്ക് കോർട്ടടക്കമുള്ള സൗകര്യങ്ങളോടെയാണ് ഓവർറൂഫ് സ്‌​റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണ ഉദ്ഘാടനവും കേന്ദ്രസംഗീതനാടക അക്കാഡമി അംഗമായ വയലാർ ശരത്ചന്ദ്രവർമ്മക്ക് അനുമോദനവും 18ന് നടക്കും. വൈകിട്ട് 4ന് സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഓവർറൂഫ് സ്​റ്റേഡിയം ശിലാസ്ഥാപനവും വയലാർ ശരത്ചന്ദ്രവർമ്മക്ക് ആദരവും മുൻകേന്ദമന്ത്റി വയലാർരവി നിർവഹിക്കും.ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പി.ആർ.സി പ്രസിഡന്റ് എ.കെ.അജയകുമാർ,വൈസ് പ്രസിഡന്റുമാരായ യു.ജി.ഉണ്ണി,ടി.ജി.വേണുഗോപൻപിള്ള,എക്സിക്യുട്ടീവ് അംഗം പി.ജി.സുരേഷ്ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.