കേന്ദ്രസർക്കാർ പിൻമാറണം

Friday 17 February 2023 1:56 AM IST
ഡ്രൈവിംഗ് സ്കൂൾ

ചേർത്തല : ഡ്രൈവിംഗ് സ്കൂൾ മേഖലയിൽ തൊഴിൽ നഷ്ടപ്പെടുത്തുന്ന അക്രഡിറ്റഡ് ട്രെയിനിംഗ് സെന്ററുകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ഓൾകേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രം 8806 ഡ്രൈവിംഗ് സ്കൂളുകൾ ലൈസൻസോടെ പ്രവർത്തിക്കുന്നുണ്ട്. 1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം ഡ്രൈവിംഗ് സ്കൂളുകൾക്ക് നിയമ പരിരക്ഷ ഉള്ളതിനാൽ സംരക്ഷണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു.ഐ.എ.ജവാദ് അദ്ധ്യക്ഷത വഹിച്ചു. രതീഷ് ശിവരാജൻ സ്വാഗതം പറഞ്ഞു. തുണ്ടിൽ മനോഹരൻ,അജിത കൃഷ്ണാഞ്ജലി,ഷുക്കൂർ ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement