സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാശ്രമം

Friday 17 February 2023 12:57 AM IST
വേണുഗോപാല കൈമൾ

അമ്പലപ്പുഴ : പോക്സോ കേസിൽ പിടിയിലായയാൾ പൊലീസ് സ്റ്റേഷനിൽ വച്ച് ശരീരത്ത് മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കോടത്ത് വേണുഗോപാല കൈമൾ (72 ) ആണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ വച്ച് ശരീരത്ത് മുറിവേൽപ്പിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സ്റ്റേഷനിൽ വാതിലിനോട് ചേർന്നുള്ള കോൺക്രീറ്റ് പാളി ഇളക്കിയെടുത്താണ് ശരീരത്തിൽ മുറിവേൽപ്പിച്ചത്. കരുമാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് റിട്ട. ബി .എസ്. എഫ് ജവാനായ വേണുഗോപാല കൈമൾ പിടിയിലായത്.