ശയനപ്രദക്ഷിണം നടത്തും

Friday 17 February 2023 12:59 AM IST
അമ്പലപ്പുഴ-തിരുവല്ല റോഡ്

അമ്പലപ്പുഴ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുപൊട്ടിയ ഭാഗങ്ങളിൽ അറ്റകുറ്റപ്പണിക്ക് ശേഷം ടാറിംഗ് നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരായ പൊതുപ്രവർത്തകർ 20ന് രാവിലെ 10ന് കരുമാടി പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ ശയന പ്രദക്ഷിണം നടത്തും. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ സമരം ഉദ്ഘാടനം ചെയ്യും. ടാഗോർ കലാകേന്ദ്രം സെക്രട്ടറി എസ്.മതികുമാർ അദ്ധ്യക്ഷനാകും.കരുമാടി മോഹനൻ, ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ, ബൈജു നാറാണത്ത് എന്നിവരാണ് ശയനപ്രദക്ഷിണം നടത്തുക.