വാഴാവിൽ ക്ഷേത്രത്തിൽ തോൽപ്പാവക്കൂത്ത്

Friday 17 February 2023 12:23 AM IST

തൃശൂർ: കണ്ടാണശ്ശേരി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ വാഴാവിൽ ഭഗവതി ക്ഷേത്രത്തിൽ തോൽപ്പാവക്കൂത്ത് നാളെ മുതൽ 24 വരെ നടക്കും. നാളെ രാത്രി 12നാണ് കൊടിയേറ്റം. കൂനത്തറ ലക്ഷ്മണപ്പുലവരുടെ നേതൃത്വത്തിൽ ദിവസവും രാത്രി ഏഴ് മുതൽ പത്ത് വരെയാണ് കൂത്ത്. അഞ്ചാം ദിവസം രാത്രി മുഴുവനും കൂത്തുണ്ടാകുമെന്ന് യുവജനസംഘം പ്രസിഡന്റ് വി.വി.സുഗതൻ അറിയിച്ചു.