കർഷകമേള ഇന്ന്
Friday 17 February 2023 12:25 AM IST
തൃശൂർ: കാർഷിക സർവകലാശാല കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡുമായി ചേർന്ന് ഇന്ന് രാവിലെ 11ന് കാർഷിക സർവകലാശാലയിൽ നടത്തുന്ന സംസ്ഥാന കർഷകമേള സർവകലാശാല രജിസ്ട്രാർ സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്യും. ചീഫ് കോക്കനട്ട് ഡവലപ്‌മെന്റ് ഓഫീസർ ഡോ.ഹനുമന്ത ഗൗഡ അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ ക്‌ളാസുണ്ടാകും.