യു.എസിൽ സൈനിക ഹെലികോപ്റ്റർ തകർന്നു
Friday 17 February 2023 6:29 AM IST
വാഷിംഗ്ടൺ : യു.എസിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് മരണം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് അലബാമയിലെ ഹണ്ട്‌സ്‌വില്ലിലെ ഒരു ഹൈവേയ്ക്ക് സമീപമായിരുന്നു സംഭവം. പരിശീലന പറക്കൽ നടത്തിയ ടെന്നസി നാഷണൽ ഗാർഡിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രദേശവാസികൾക്ക് അപകടമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.