പാക് ട്രെയിനിൽ സ്ഫോടനം: 2 മരണം
Friday 17 February 2023 6:32 AM IST
ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ ക്വെറ്റയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോയ ജാഫർ എക്സ്പ്രസിലായിരുന്നു സംഭവം. പഞ്ചാബിലെ ചിചാവത്‌നിയിലെത്തിയപ്പോൾ ട്രെയിനിന്റെ വാഷ്‌റൂമിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ സ്വഭാവം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.