സയൻസ് ഓൺ വീൽസ് ആരംഭിച്ചു.

Saturday 18 February 2023 12:22 AM IST

മണിമല . സെന്റ്‌ ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ് ഓൺ വീൽസ് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാദർ മാത്യു താന്നിയത്ത് അദ്ധ്യക്ഷത വഹിച്ചു. സയന്റിസ്റ്റ് ഷെറിൻ ബി എം മുഖ്യപ്രഭാക്ഷണം നടത്തി. പ്രധാന അദ്ധ്യാപകൻ തോമസ് എം കെ, ജില്ലാ പഞ്ചായത്തംഗം ഷെസി ഷാജൻ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത്, വാർഡംഗം ബെൻസി ബൈജു, പ്രിൻസിപ്പാൾ ബെന്നിതോമസ്,ജോസ് വർഗീസ് കൂനംകുന്നേൽ, ജോയിസ് കൊച്ചുമുറി, സുരേഷ് മൈലാട്ടുപാറ, അദ്ധ്യാപകരായ ജോസഫ് ആന്റണി ആലപ്പാട്ട്, മനോജ് വടക്കേമുറി, ജിജി കുഴിപതാലിൽ എന്നിവർ പ്രസംഗിച്ചു. തിങ്കളാഴ്ച സമാപിക്കും. 18, 19 തീയതികളിൽ പൊതുജനങ്ങൾക്കും 20 ന് വിദ്യാർത്ഥികൾക്കുമാണ് പ്രവേശനം.