ചുമടുതാങ്ങി വില്ലേജ് ബിനാലേ.

Saturday 18 February 2023 12:15 AM IST

കോട്ടയം . ഞാലിയാംകുഴി കേന്ദ്രീകരിച്ച് ഏപ്രിൽ 4 മുതൽ മേയ് 5 വരെ വില്ലേജ് ബിനാലേ നടത്തും. നാലു കേന്ദ്രങ്ങളിലായി ചിത്രങ്ങൾ, ശില്പങ്ങൾ, ഇൻസ്റ്റിലേഷൻ അടക്കം 500 ൽ അധികം ചിത്ര ശില്പങ്ങൾ ഉണ്ടായിരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ചിത്രകാരന്മാരും ശില്പികളും പങ്കെടുക്കും. പ്രദർശന കേന്ദ്രങ്ങളിൽ കവിയരങ്ങ്, സെമിനാർ, സംവാദം,​ ഡോക്യുമെന്ററി പ്രദർശനം,​ ഡെമോൺസ്ട്രേഷൻ എന്നിവയുണ്ട്. ശശിക്കുട്ടൻ വാകത്താനം (ക്യൂറേറ്റർ),​ രാജൻ ചക്രവർത്തി ( ഡയറക്ടർ),​ സുരേഷ് തൂമ്പുങ്കൽ (പി ആർ ഒ),​ സുനിൽ നടുക്കയിൽ (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും. മാർച്ച് 1 നാണ് ലോഗോ പ്രകാശനം.

ഫോൺ . 73 06 90 77 94, 99 61 14 14 89.