ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കും.

Saturday 18 February 2023 1:06 AM IST

കോട്ടയം . എല്ലാ ആധുനിക ചികിത്സാസൗകര്യങ്ങളും സർക്കാർ മേഖലയിൽ കൊണ്ടുവരുന്നതിനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും പക്ഷാഘാത പരിചരണ കേന്ദ്രങ്ങൾ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം മിഷനിലൂടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്ന കാഞ്ഞിരപ്പള്ളി കാളകെട്ടി സി എച്ച് സി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർഹഹിക്കുകയായിരുന്നു അവർ. ചീഫ് വിപ്പ് എൻ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. 1.65 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യമിഷനും അനുവദിച്ച 1.50 കോടിരൂപയും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നുള്ള 15.86 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.