ഡിജിപിയുടെ അദാലത്ത്.

Saturday 18 February 2023 12:35 AM IST

കോട്ടയം . ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർച്ച് 15 ന് ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ. 94 97 90 02 43. സർവീസിൽ ഉള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്.