നമിത പ്രമോദിന്റെ ഇരവ് ടൈറ്രിൽ ലോഞ്ച്

Saturday 18 February 2023 6:00 AM IST

നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സെലിബ്സ്‌ ആൻഡ് റെഡ് കാർപെറ്റ് പ്രൊഡക്ഷൻസും വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജിയും ( വിഫ്ട് സിനിമാസ് ) ചേർന്ന് നിർമിക്കുന്ന ഇരവ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ, ഒാഡിയോ ലോഞ്ച് നടന്നു. വിഫ്ട് സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ഇരവ് . വിഫ്ട് വിദ്യാർത്ഥികളായ ഫസ്‌ലിൻ മുഹമ്മദും അജിൽ വിൽസൺ ചേർന്നാണ് സംവിധാനം . വിഫ്ട് സിനിമാസിന്റെ ലോഗോ പ്രകാശനം ചെയ്തു.

ആദ്യമായാണ് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മാത്രമായി പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്.ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ

ഡാനിയൽ ബാലാജി,സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. നിർമ്മാതാവ് രാജ് സക്കറിയാസ്. കോ പ്രൊഡ്യൂസർ ശ്യംധർ, ജൂഡ് എ എസ്. വിഷ്ണു പി.വി ആണ് തിരക്കഥ . അജയ് ടി എ, ഫ്രാങ്ക്‌ളിൻ ഷാജി, അമൽനാഥ് .ആർ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഖിൽ വേണു,സംഗീതം അരുൺ രാജ് .

പി.ആർ.ഒ : ശബരി